റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അന്ത്യം.
കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്. 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു. അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ്. ഭാര്യ – റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ – നജ്മ അബ്ദുൽ സത്താർ (ഐ.ടി എഞ്ചിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി).