യുഎസിൽ ഗർഭിണിയായ മലയാളി യുവതിക്കു വെടിയേറ്റു, ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ:യുഎസിലെ ഷിക്കാഗോയില്‍ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ(32) വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. ഗര്‍ഭിണിയായ മീര ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.