യുഎഇ പൊതുമാപ്പ്: ഹെൽപ് ലൈനുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ

ന്യൂഡൽഹിഃ യുഎഇയിൽ ആരംഭിച്ച പൊതുമാപ്പിൽ ആവശ്യക്കാരായ പ്രവാസികൾക് സഹായവുമായി പ്രവാസി ലീഗൽ സെൽ  കൂട്ടായ്മ  ഹെൽപ് ലൈൻ ആരംഭിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉപാദ്ധ്യക്ഷൻ അഡ്വ. അനൂപ് ബാലകൃഷ്ണനാണ് ഹെൽപ് ലൈന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് രണ്ടുമാസത്തേക്കാണ് അതായത് നവംബർ ഒന്നുവരെയാണ് ഉണ്ടാവുക. യുഎഇയിലുള്ള അനധികൃത കുടിയേറ്റക്കാർക് വളരെയധികം പ്രയോജനകരമാണ് ഈ പൊതുമാപ്പ്. മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വേണ്ട സഹായം ഒരുക്കുമെന്നും ആവശ്യമുള്ളവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്‌റ്റർ അദ്ധ്യക്ഷൻ ശ്രി. ടി.എൻ. കൃഷ്ണകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.(Help Line Number +971 55 229 9318, Email:- pravasilegalcell@gmail.com)