ചരക്കുലോറികൾക്ക് പുതിയ നിയമം ഏർപ്പെടുത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

റിയാദ്: ചരക്കുലോറികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും രാജ്യത്ത് ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രധാനമായും നാല് നിബന്ധനകൾ ആണ് പുറത്തുവിട്ടിരിക്കുന്നത്.

  • പെർമ്മിറ്റ് സ്വന്തമാക്കണം: രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ bayan.logisti.sa പ്ലാറ്റ്ഫോം വഴി പെർമിറ്റ് സ്വന്തമാക്കണം. അല്ലാത്തവർക്ക് നിയമ നടപടി നേരിടേണ്ടി വരും.
  • ചരക്ക് എത്തിക്കുന്നത്: എവിടേക്കാണ് ലോഡുമായി പോകുന്നത് ആ സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും തിരിച്ചു പോകുന്ന റൂട്ടിലേക്ക് മാത്രമേ ചരക്ക് കയറ്റാവൂ
  • കരാർ പാടില്ല: സൗദിയിലെ വിവിധ നഗരങ്ങളിൽ ചരക്കുകൾ ഇറക്കാം എന്നുള്ള തരത്തിൽ കരാറുകൾ ഏർപ്പെടുത്താൻ പാടില്ല: മാത്രമല്ല, ഭാര പരിതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം.
  • നിയമലംഘനങ്ങൾ: ഗതാഗത നിയമ ലംഘനങ്ങൾ സംബന്ധിച്ച് ചുമത്തിയ പിഴ പാലിക്കണം. സൗദിയുടെ അതിർത്തിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമായി പാലിക്കണം.

സൗദിയിലേക്ക് വരുന്ന പുറത്തുനിന്നുള്ള ട്രക്കുകൾ അവർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. നിയന്ത്രണങ്ങൾ പലിക്കാത്തവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും അതോറിറ്റി അറിയിച്ചു.