കീരിക്കാടന്‍ ജോസിന് വിട,നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മോഹന്‍രാജ്. വ്യാഴാഴ്ച വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിൽ ഉള്ള ഭാര്യയും മകളും എത്തിയ ശേഷം സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും.ഉച്ചയ്ക്ക് 12.30ക്ക് കഞ്ഞിരംകുളത്ത് പൊതുദർശനം. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മലയാളം, തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി 300 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദ്ധം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കൾ.