

ബഹ്റൈൻ : ഇന്ന് പുലർച്ചെയോടെ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിയെ ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, ലോക കേരള സഭാ അംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു..ഇന്ന് പ്രത്യേക പരിപാടികളൊന്നും നിശ്ചയിട്ടില്ല..നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി..
വൈകുന്നേരം 6.30ന് കേരളീയ സമാജം ഹാളില്‍ മലയാളം മിഷന്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും..സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ,ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പ്രമുഖ വ്യവസായി എം.എ യുസഫലി തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും..ബഹ്റൈന്‍ പിന്നാലെ 24 ന് ഒമാനിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.ഖത്തര്‍, കുവൈറ്റ്, യു.എ.ഇ എന്നിവങ്ങളിലും മുഖ്യമന്ത്രി എത്തും.
സൗദി അറേബ്യയില്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു..ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.









