
ബഹ്‌റൈൻ : മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെയും ബഹ്‌റൈൻ റിഫൈനറി കോംപ്ലക്‌സിന് നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ബഹ്‌റൈൻ ബാപ്‌കോ എനർജീസ് പ്രവർത്തനങ്ങളിൽ ‘ഫോഴ്‌സ് മജൂർ’ (Force Majeure) പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകുന്നതിൽ തടസ്സം നേരിടുമ്പോൾ സ്വീകരിക്കുന്ന നിയമപരമായ നടപടിയാണിത്. രാജ്യത്തെ ആഭ്യന്തര വിപണിയിലെ ആവശ്യങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ബാപ്‌കോ വ്യക്തമാക്കി . സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ യഥാസമയം പങ്കുവെക്കുമെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.







