
മനാമ: അൽ ഹിദായ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ക്യാമ്പിൽ രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, SGPT, രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനകൾ സൗജന്യമായി നടത്തി. കൂടാതെ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, TSH പരിശോധനകൾ പ്രത്യേക ഇളവുനിരക്കിൽ ലഭ്യമാക്കി.ഹിദ്ദ് യുണിറ്റ് പ്രസിഡണ്ട് ഫൈസൽ ക്യാമ്പ് ഉൽഘാടനം ചെയ്തു. ജീവിത ശൈലീ രോഗത്തിന്റെ പിടിയിൽ അകപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇത്തരം സൗജന്യ പരിശോധനകൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് ആരോഗ്യ പരിശോധനകൾ നടത്തി. റിപ്പോർട്ട് ശേഖരണ വേളയിൽ ഡോക്ടർമാരുടെ ആരോഗ്യ നിർദേശങ്ങളും പങ്കെടുത്തവർക്ക് ലഭ്യമാക്കി.ഫാഹിസ്, അജ്മൽ, ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.







