
സുഹാർ: സങ്കീര്‍ണമായ നാഡീവ്യവസ്ഥാ രോഗബാധിതർക്ക് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ രോഗമുക്തി ഉറപ്പാക്കുന്നതിനുള്ള ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് സാന്നിധ്യം ശക്തമാക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൻ്റെ ഭാഗമായ ആസ്റ്റർ അൽ റഫ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ്. ഇതിന്റെ ഭാഗമായി ഒമാനിലെരണ്ടാമത്തെ ആസ്റ്റർ അല്‍ റഫ വാക്ക് എഗൈന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ സുഹാറിൽ ആരംഭിച്ചു. സുഹാറിലെ അൽ ഹംബാറിൽ ആരംഭിച്ച കേന്ദ്രം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്ങ് ആന്‍ഡ് ഹെല്‍ത്ത് റെഗുലേഷന്‍ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ബിന്‍ സലീം അല്‍ മന്‍തരി ഉദ്ഘാടനം ചെയ്തു. വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ കിന്ദി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.മസ്‌കത്തില്‍ സ്ഥാപിച്ച ഫ്‌ളാഗ്ഷിപ്പ് കേന്ദ്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് പ്രവർത്തനം വ്യാപിപ്പിച്ചത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുനരധിവാസ ചികിത്സയുടെ ഗുണഫലം ഒമാൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള ആസ്റ്ററിൻ്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ കേന്ദ്രമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വടക്കൻ ഒമാനിൽ പ്രത്യേക ചികിത്സാ സേവനങ്ങളുടെ ലഭ്യത ഇത് വര്‍ധിപ്പിക്കും.
സങ്കീര്‍ണമായ നാഡീ-മാംസപേശി രോഗ ബാധിതർക്ക് അതിവേഗ രോഗമുക്തി ഉറപ്പാക്കുന്നതിനുള്ള ആഗോള നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതു വഴി രോഗികൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും അതുവഴി ജീവിത നിലവാരവും വീണ്ടെടുക്കാന്‍ സഹായകരമാകും. Cyberdyne HAL, Hand of Hope, Syrebo, Recoverix Pro, Luna EMG, Vibramoov, മാപ്പിംഗ് സിസ്റ്റങ്ങള്‍, rTMS, Tymo, Vital Stim, Pablo തുടങ്ങി രോഗിയുടെ ആവശ്യത്തിനനുസരിച്ച് കൃത്യതയോടെയും ആവര്‍ത്തിച്ചുള്ളതുമായ ചികിത്സ നൽകാനാകുന്ന എ. ഐ അധിഷ്ഠിത റോബോട്ടിക് പുനരധിവാസ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. തത്സമയ പുരോഗതി നിരീക്ഷണം തുടര്‍ച്ചയായ ക്ലിനിക്കല്‍ ഒപ്റ്റിമൈസേഷനും ഉയര്‍ന്ന തോതിലുള്ള വ്യക്തിഗത പുനരധിവാസ അനുഭവവും ഉറപ്പാക്കുന്നു.സ്പൈനല്‍ കോഡ് പരിക്ക്, ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി, സ്‌ട്രോക്കിന് ശേഷമുള്ള വൈകല്യങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, സെറിബ്രല്‍ പാള്‍സി, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, മോട്ടോര്‍ ന്യൂറോണ്‍ രോഗം, മസ്‌കുലര്‍ ഡിസ്ട്രോഫി, ചലന വൈകല്യങ്ങള്‍, അറ്റാക്‌സിയ, ഡിസ്റ്റോണിയ, അള്‍സൈമേഴ്‌സ് രോഗം, ഡിമെന്‍ഷ്യ തുടങ്ങിയ നിരവധി രോഗാവസ്ഥകളിലുള്ളവർക്ക് ഇവിടെ ചികിത്സയും പരിചരണവും ലഭിക്കും.
ന്യൂറോളജി, സ്‌പൈന്‍, സ്‌പോര്‍ട്സ് മെഡിസിന്‍, മാനസികാരോഗ്യം മേഖലകളിലായി ബഹുവിഷയ ചികിത്സയും ലഭ്യമാകും.ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് (യുഎഇ, ഒമാന്‍, ബഹ്‌റൈന്‍) സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യു.എ.ഇ & ഒമാന്‍ ഡെപ്യൂട്ടി സി.ഇ.ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഹുല്‍ കടവക്കോലു, വാക്ക് അഗൈന്‍ ഇന്ത്യ സി.ഇ.ഒ ഡോ. സച്ചിന്‍ കന്ദാരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. വിവേക് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ജയ്കിഷന്‍ അഗിവാല്‍ എന്നിവരാണ് കേന്ദ്രത്തിന്റെ ക്ലിനിക്കല്‍, പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്.ആസ്റ്റര്‍ അല്‍ റഫ അഡ്വാന്‍സ്ഡ് റോബോട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലുള്ള സംരംഭങ്ങള്‍, ആരോഗ്യ സംരക്ഷണ ലഭ്യത ശക്തമാക്കു അതിലും ദേശീയ ആരോഗ്യ സംവിധാനത്തില്‍ അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിനുമുള്ള ഒമാന്റെ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഡോ. അഹ്മദ് ബിന്‍ സലീം അല്‍ മന്‍തരി പറഞ്ഞു. പ്രത്യേക പരിചരണ സേവനങ്ങൾ ആവശ്യക്കാരിലേക്ക് കൂടുതൽ അടുത്തെത്തിക്കുന്നതാണ് ഇത്തരം സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ അത്യാധുനിക ചികിത്സാ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവെപ്പാണ് കേന്ദ്രമെന്ന് ചടങ്ങിൽ സംസാരിച്ചഗവര്‍ണര്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ കിന്ദി പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ഒമാന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒമാനിലുടനീളം അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് രണ്ടാമത്തെ ‘വോക്ക് എഗെയ്ന്‍’ അഡ്വാന്‍സ്ഡ് റോബോട്ടിക് റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ ആരംഭമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു: വടക്കന്‍ മേഖലകളിലെ രോഗികള്‍ക്ക് ലോകോത്തര നിലവാരമുള്ള പുനരധിവാസ സാങ്കേതികവിദ്യകളുടെ പ്രയോജനം ഇതു വഴി സ്വന്തം പ്രദേശത്തുതന്നെ ലഭ്യമാക്കുന്നു. ‘ട്രീറ്റ് ഇന്‍ ഒമാന്‍’ പദ്ധതിയിലൂടെ വിദേശ ചികിത്സാ യാത്രകളുടെ ആവശ്യം കുറയ്ക്കുന്നതിനൊപ്പം ഒമാന്റെ ആരോഗ്യരംഗത്തെ നേതൃത്വവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് തങ്ങൾ ചെയ്തു വരുന്നതെന്നും ആസാദ് മൂപ്പൻ പറഞ്ഞു.
ആധുനികവും കരുതലോടെയുമുള്ള ചികിത്സ സംയോജിപ്പിച്ച് രോഗികളുടെ ചികിത്സാഫലങ്ങളില്‍ മാറ്റം സൃഷ്ടിക്കുകയാണ് ആസ്റ്ററിൻ്റെ ദൗത്യമെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലിഷ മൂപ്പന്‍ പറഞ്ഞു. ഒമാനില്‍ കൂടുതല്‍ ലഭ്യതയുള്ളതും ഭാവിയിലേക്ക് സജ്ജവുമായ ആരോഗ്യപരിപാലന സംവിധാനത്തെ രൂപപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും അവർ പറഞ്ഞു.ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട റോബോട്ടിക് പുനരധിവാസ സംവിധാനങ്ങളും തെളിവുകള്‍ അടിസ്ഥാനമാക്കിയ ചികിത്സാ പ്രോട്ടോക്കോളുകളും സംയോജിപ്പിച്ചുള്ളതാണ് സുഹാർ കേന്ദ്രമെന്ന് വാക്ക് എഗൈന്‍ ഇന്ത്യ സി.ഇ.ഒ ഡോ. സച്ചിന്‍ കന്ദാരി പറഞ്ഞു.സങ്കീര്‍ണമായ നാഡീവ്യവസ്ഥാ രോഗാവസ്ഥകളില്‍ കൂടുതല്‍ കൃത്യവും ഫലപ്രദവുമായ രോഗമുക്തി ഇതുവഴി സാധ്യമാകുന്നതായി ഡോ. സച്ചിൻ പറഞ്ഞു.വര്‍ധിച്ചുവരുന്ന ജനസംഖ്യയും രോഗികളുടെ ശക്തമായ ആവശ്യവും പരിഗണിച്ചാണ് സുഹാറിൽ കേന്ദ്രം ആരംഭിച്ചത്. വടക്കന്‍ ഒമാനില്‍ നിന്നുള്ള ആകെ രോഗികളില്‍ ഏകദേശം 30 ശതമാനവും സുഹാറിൽ നിന്നുള്ളവരാണ്. കൂടാതെ, സുഹാറിലെ ആസ്റ്റര്‍ അല്‍ റഫ ആശുപത്രി തുടര്‍ ചികിത്സ ഉറപ്പാക്കുകയും അടിയന്തര/പ്രാഥമിക ചികിത്സാ സേവനങ്ങളെയും പുനരധിവാസ സേവനങ്ങളെയും സുഗമമായി ഏകോപിപ്പിക്കാനും സഹായിക്കുന്നു.’ട്രീറ്റ് ഇന്‍ ഒമാന്‍’ പദ്ധതിയുടെ ഭാഗമായി ഒമാന്റെ മെഡിക്കല്‍ ടൂറിസം ലക്ഷ്യങ്ങള്‍ക്കും ഈ കേന്ദ്രം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തേക്ക് യാത്ര ചെയ്യാതെ തന്നെ അത്യാധുനിക പുനരധിവാസ സേവനങ്ങള്‍ തേടുന്ന ജിസിസി രാജ്യങ്ങളിലെയും ആഫ്രിക്കന്‍ മേഖലകളിലെയും രോഗികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ക്ലിനിക്കല്‍ മികവിന് പുറമേ, സുഹാര്‍ കേന്ദ്രം മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ന്യൂറോറീഹാബിലിറ്റേഷന്‍ മേഖലയിലെ അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കും സംഭാവന നല്‍കും.1987-ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ അഞ്ച് ജി.സി.സി രാജ്യങ്ങളിലും ജോര്‍ദാനിലും ശക്തമായ സാന്നിധ്യമുള്ള പ്രമുഖ സമഗ്ര ആരോഗ്യ സേവന ദാതാവാണ്. ആസ്റ്റര്‍, മെഡ്കെയര്‍, ആക്‌സസ് എന്നീ മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. നേരിട്ടുള്ള സേവന മാര്‍ഗങ്ങളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മേഖലയിലെ ആദ്യത്തെ ഹെല്‍ത്ത്‌കെയര്‍ സൂപ്പര്‍ ആപ്പായ myAster അവതരിപ്പിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.







