റിഫയിൽ യൂണിറ്റി ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: യൂണിറ്റി ബഹ്റൈന്റെ നേതൃത്വത്തിൽ റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാം മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ നടന്നു. ക്യാമ്പിൽ ഏകദേശം 188 പേർ പങ്കെടുത്ത് വിവിധ ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങളും പ്രയോജനപ്പെടുത്തി.യൂണിറ്റി ബഹ്റൈൻ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജയൻ മേലെത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ മേജർ പ്രിൻസ് ജോസ് (റിട്ട.) മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചാരിറ്റി കൺവീനർ സുദീപ് രാഘവൻ, എന്റർടൈൻമെന്റ് സെക്രട്ടറി സനോജ് ഭാസ്കർ, ക്യാൻഡിൽട UV സംരംഭകൻ നിഖിൽ സോമനാഥൻ, റിഫാ അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി അരുൺ തോമസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് “Heat Stroke Prevention” എന്ന വിഷയത്തിൽ ഡോ. അഷ്റഫ് മുഹമ്മദ് അലി ബോധവത്കരണ ക്ലാസ് നയിച്ചു. വേനൽക്കാലത്ത് ആരോഗ്യസംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.രക്ഷാധികാരികളായ ഗിരീഷ്, അനിൽ കുമാർ എന്നിവരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളായ ഗായത്രി, സതീഷ്, ശ്രീകുമാർ, മണികണ്ഠൻ, സുരേഷ്, വീജിഷ്, ഗോപിനാഥ് എന്നിവരുടെയും സജീവ പ്രവർത്തനവും നേതൃത്വവും മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.പ്രവാസി സമൂഹത്തിന് ആരോഗ്യസേവനങ്ങൾ കൂടുതൽ സുലഭമാക്കുകയും സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇനിയും ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂണിറ്റി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.