
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കൊട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റിൻ സെന്ററിന്റെ സെന്റർ മീറ്റിംഗ് സെപ്റ്റംബർ 18-ന് വൈകിട്ട് 4 മണി മുതൽ ബഹ്റിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ വച്ച് നടന്നു.സെൻറർ പ്രസിഡൻറ് റെവ. സാമുവേൽ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റൈറ്റ് റവ. പി. ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റിൻ സെന്റർ സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ റെവ. ബിജു ജോൺ, റെവ. അനീഷ് സാമുവേൽ ജോൺ, ശ്രീ. സിജി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.ബഹ്റിൻ മാർത്തോമ്മാ പാരിഷിൽ നിന്നും ബഹ്റിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ നിന്നുമായി 150-ലധികം യുവജനങ്ങൾ യോഗത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ തിരുമേനിയുടെ നേതൃത്വത്തിൽ സംവാദം നടത്തുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.തുടർന്ന് ബഹ്റിൻ സെന്ററിന്റെ ജോയിന്റ് സെക്രട്ടറിയായി ബിൻസി ജോയിയെ നിയമിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെന്റർ ട്രഷറർ സുജിൻ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.







