
മനാമ : ലോകകേരള സഭ പിരിച്ചുവിടാനെടുത്ത മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഐ വൈ സി സി അംഗമായ ബേസിൽ നെല്ലിമറ്റം. 2018 ൽ ആരംഭിച്ച ലോക കേരള സഭകൊണ്ട് പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല, സർക്കാർ ഖജനാവിലെ പണം ദൂർത്ത് അടിക്കാനുള്ള ഒരു ഉപാധി ആയിട്ടാണ് എൽ ഡി എഫ് സർക്കാർ ഇതിനെ കണ്ടിരുന്നത്. പല തവണകളായി സംഘടിപ്പിച്ച ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.പ്രവാസികളുടെ പണം ഉപയോഗിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാൻ മന്ത്രിസഭാ ഉപസമതി പ്രഖ്യാപിച്ച യുഡിഎഫ് മന്ത്രിസഭാ തീരുമാനം സ്വാഹാധാർഹമാണെന്നും ബേസിൽ അഭിപ്രായപ്പെട്ടു







