ഫ്ലൈദുബായ് പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ്

ദുബായ്: ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ധൈര്യവും ഉത്തരവാദിത്തബോധവും കരുതലും പ്രകടിപ്പിച്ച ഫ്ലൈദുബായ് പൈലറ്റിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.‘സമിത് മിഥാഹർ’ സന്ദർശനത്തിനിടെയാണ് പൈലറ്റിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്. രാജ്യത്തെ നേതൃത്വത്തിന്റെ ആദരവും പ്രശംസയും പൈലറ്റ് അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പൈലറ്റ് തങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിലും രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രത്തിന്റെയും യു.എ.ഇയുടെ മാനുഷിക മൂല്യങ്ങളുടെയും ഭാഗമാണെന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിതത്തിന്റെയും നാടാണ് യു.എ.ഇയെന്നും ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.