
മസ്കത്ത്:ജി.സി.സി രാജ്യങ്ങളിലുടനീളം നാലാം ആഗോള വാർഷികാഘോഷത്തിന് ഒരുങ്ങി മാർക്ക് ആൻഡ് സേവ്. നവംബർ 23 മുതൽ വിവിധ ഔട്ട്ലെറ്റുകളിൽ ആഘോഷ പരിപാടികൾക്കും പ്രത്യേക പ്രമോഷനുകൾക്കും തുടക്കമാകും. ഷോപ്പിംഗിനൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന വിനോദപരിപാടികൾ ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം.വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവുകൾ, എക്സ്ക്ലൂസീവ് ഓഫറുകൾ, ആകർഷകമായ ഡീലുകൾ തുടങ്ങി നിരവധി പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ട്. ഗെയിമുകൾ, ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, വിനോദ പരിപാടികൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും വിവിധ സ്റ്റോറുകളിൽ സംഘടിപ്പിക്കും. എല്ലാ പ്രായക്കാർക്കും പങ്കുചേരാവുന്ന ആഘോഷാന്തരീക്ഷമാണ് ഇതിലൂടെ ഒരുക്കുന്നത്.
മസ്കറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ മാർക്ക് ആൻഡ് സേവ് സെയിൽസ് ഹെഡ് മൊഹമ്മദ് റിഹാൻ ഷാദ്, പബ്ലിക് റിലേഷൻസ് മാനേജർ അബ്ദുള്ള യാക്കൂബ് അൽ അമ്രി, കൊമേഴ്സ്യൽ മാനേജർ മൊഹമ്മദ് യാസിർ അറഫാത്ത്, മാർക്കറ്റിംഗ് മാനേജർ ഷാഫി ഷക്കീർ എന്നിവർ പങ്കെടുത്തു.ഉപഭോക്താക്കൾ, ജീവനക്കാർ, ബിസിനസ് പങ്കാളികൾ എന്നിവരുടെ തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും അധികൃതർ നന്ദി അറിയിച്ചു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് നാലാം വാർഷികാഘോഷമെന്നും വ്യക്തമാക്കി.നവംബർ 23 മുതൽ ജിസിസിയിലെ മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ പങ്കുചേരാനും പ്രത്യേക ഓഫറുകളും വിനോദപരിപാടികളും കുടുംബത്തോടൊപ്പം ആസ്വദിക്കാനും ഉപഭോക്താക്കളെ ക്ഷണിച്ചിട്ടുണ്ട്. വാർഷികവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കും ഓഫറുകൾക്കുമായി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.






