ലാജുദ്ദീന്‍ സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

oicc
ഒ ഐ സി സി നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം

മസ്‌കത്ത്: ഒമാനിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഗ്ലോബല്‍ കമ്മിറ്റി അംഗവുമായിരുന്ന ലാജുദ്ദീന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന ലാജുദ്ദീന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ മാസം 25ന് റൂവിയില്‍ ഒ ഐ സി സി നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്.

ലാജുദ്ദീന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനും അദ്ദേഹം മാതൃക സൃഷ്ടിച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വരും തലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും ഒമാനിലെ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുവാന്‍ ഒ ഐ സി സി നാഷനല്‍ കമ്മിറ്റി തീരുമാനം കൈക്കൊണ്ടതായി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ അറിയിച്ചു. ഹൈദ്രോസ് പതുവന, അനില്‍ കുമാര്‍, സജി അസേപ്, മാത്യു തോമസ്, നസീര്‍ തിരുവത്ര, ഷാജഹാന്‍, പി വി കൃഷ്ണന്‍, രവി വീരച്ചേരി, ഷഹീര്‍ അഞ്ചല്‍, സതീഷ് പട്ടുവം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.