ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ചൂടന്‍ കുളിരംഗം എന്ന് ഇതിനെ വിശേഷിപ്പിച്ചാലും ഒട്ടും തെറ്റാവില്ല. കാരണം 1250 ബോട്ടിലുകള്‍ വരുന്ന ചുവന്ന മുളക് സോസില്‍ ഒരാള്‍ മുങ്ങിക്കുളിച്ചാല്‍ അതിനെ പിന്നെ ‘ചൂടന്‍ കുളിസീന്‍’ എന്നല്ലാതെ പിന്നെന്ത് പറയും? യുട്യൂബ് വീഡിയോകള്‍ വഴി ലോകം മുഴുവന്‍ അറിയുന്ന ഇത്തരം ഷോയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന കെമ്രേ കാന്ഡറാണ് സംഗതി നടത്തിയത്്
ഒരു മിനിറ്റ് വെള്ളത്തില്‍ കിടന്ന പരിപാടി പക്ഷേ താരത്തിന് നീറുന്ന അനുഭവമായി മാറിയെന്ന് മാത്രം. ബാത്ത്ടബ്ബില്‍ മുളക് സോസ് നിറച്ച് അതിലേക്കാണ് കെമ്രേ ചാടിയത്. അര്‍ദ്ധ നഗ്നനായി മുളക് വെള്ളത്തില്‍ ചാടിയ ഇദ്ദേഹം ഉടന്‍ തന്നെ നീറുന്ന വേദനയാല്‍ പുളയുകയും ചെയ്തു.
എന്നിരുന്നാലും ഒന്നര മിനിറ്റോളം നീറ്റല്‍ സഹിച്ച് കിടന്ന കെമ്രേയുടെ കണ്ണില്‍ മുളക് വെള്ളം പോകുകയും ചെയ്തു. പെട്ടെന്ന് ടൗവ്വല് എടുത്തു നല്‍കൂ എന്ന് അലറുകയും ചെയ്തു. വളരെ വേദനാജനകമായ അനുഭവമായിരുന്നു എന്നാണ് മണിക്കൂറുകള്‍ കഴിഞ്ഞ ഇദ്ദേഹം പറഞ്ഞത്.
രണ്ടു മണിക്കൂര്‍ കിടക്കണമെന്നാണ് ഓര്‍ത്തത്. എന്നാല്‍ നരകത്തില്‍ നിന്നും രക്ഷപ്പെട്ടപോലെ തോന്നി എന്നായിരുന്നു പ്രതികരണം. ശരീരത്തിന്റെ ഓരോ കോശങ്ങളും പുകഞ്ഞുപോകുന്ന അനുഭവമായിരുന്നെന്നും പറഞ്ഞു. കണ്ണിലും മൂക്കിലും ചെവിയിലും വരെ നീറ്റലുണ്ടായിരുന്നു. എന്നിരുന്നാലും താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ ആശയമായിരുന്നു ഇതെന്നും പറഞ്ഞു.
ആഗസ്റ്റ് 3 ന് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പക്ഷേ വന്‍ ഹിറ്റാണ്. ഇതിനകം 30 ലക്ഷം പേരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. വികടത്തരം കാട്ടി യൂട്യൂബില്‍ ആള്‍ക്കാരെ കയറ്റുന്ന കെമ്രേ ഇതിന് മുന്‍പും വ്യത്യസ്തമായ ഷോയുമായി എത്തിയിട്ടുണ്ട്. നേരത്തേ ഒറിയോയിലും ചോക്ളേറ്റിലും കെമ്രേ നടത്തിയ കുളികളും നേരത്തേ വന്‍ ഹിറ്റായി യൂട്യൂബില്‍ ആഘോഷമായിരുന്നു.