അടൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

charajacobമസ്കത്ത്: മലയാളി ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഖുവൈറിലെ ഓര്‍ബിറ്റല്‍ പ്രോജക്ട്സ് ആന്‍ഡ് സര്‍വിസസ് കമ്പനിയിലെ ഡ്രൈവറായിരുന്ന അടൂര്‍ സ്വദേശി ജേക്കബാണ് മരിച്ചത്. മവേലയിലെ മുറിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്.35 കൊല്ലമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.