സലാല കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

salala_12സലാല: സലാല കെ.എം.സി.സിക്ക് കീഴില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍വന്നു. ശരീഫ് മേല്‍പറമ്പാണ് പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്‍റ്. മറ്റു ഭാരവാഹികള്‍: പി.എം. അബ്ദുല്ല, എം.എ. ബഷീര്‍, അബ്ദുല്‍മജീദ് (വൈസ്.പ്രസി.), പി.കെ. അബ്ദുറഹ്മാന്‍ (ജന.സെക്ര.), ഖാദര്‍ മാക്കോട്, ഇര്‍ഷാദ് പി.എം, ഷബീര്‍ അഹമ്മദ് (ജോ. സെക്ര.), നൗഷാദ് ആറ്റുംപുറം (ട്രഷ.). കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ശരീഫ് മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഹുസൈന്‍ കാച്ചിലോടി, മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.എം അഷ്റഫ്, നാസര്‍ പെരിങ്ങത്തൂര്‍, എ.കെ. ആരിഫ്, മുനീര്‍ മുട്ടുങ്ങല്‍, നിസാം അണിയാരം എന്നിവര്‍ സംസാരിച്ചു. റഷീദ് കല്‍പറ്റ, ആര്‍.കെ. അഹ്മദ്, നാസര്‍ കമൂന, ഹൈദര്‍ നരിക്കുനി, ഹമീദ് ഫൈസി, അലിഹാജി എളേറ്റില്‍ അസൈനാര്‍ മൂടാടി, അബുഹാജി വയനാട് എന്നിവര്‍ സംബന്ധിച്ചു. ലത്തീഫ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നൗഷാദ് ആറ്റുംപുറം സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ പി.കെ. നന്ദിയും പറഞ്ഞു.