ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി പൊന്നൂസിന്റെ ചായക്കട

മസ്കറ്റ് : കഴിഞ്ഞ റംസാൻ മാസത്തിൽ റൂവി റെക്സ് റോഡിൽ തുറന്നു പ്രവർത്തനം ആരംഭിച്ച “പൊന്നൂസിന്റെ ചായക്കട ” ഒന്നാം വാർഷികം ആഘോഷിച്ചു . കഴിഞ്ഞ വർഷത്തെ പോലെ തന്നെ വിപുലമായ നോമ്പ് തുറ ഒരുക്കി ഹോട്ടലിനു പുറത്തു സാധാരണക്കാരായ വിവിധ ദേശക്കാരായ ആയിരത്തോളം ആളുകൾക്ക് നോമ്പ് തുറ ഒരുക്കിയിരുന്നു.കഴിഞ്ഞ റമളാൻ മാസത്തിൽ പ്രവർത്തനം ആരംഭിച് ഈ റമളാനിൽ ഒന്നാം വാർഷികവും അതെ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്ടർ രാജൻ പറഞ്ഞു.സ്ഥാപനത്തിന്റെ വിജത്തിന് കഴിഞ്ഞ ഒരു വർഷക്കാലം എല്ലാവിധ സഹകരണവും
നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. അതോടൊപ്പം ഈ വർഷം മുതൽ കോഫി ഷോപ്പിൽ നിന്നും ഹോട്ടലായി ഉയർത്താനുള്ള ലൈസൻസ് ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു റമളാൻ മാസം കഴിഞ്ഞാൽ സ്വാദിഷ്ടമായ നാടൻ ഊണ് ഉൾപ്പടെ ഉള്ള എല്ലാവിധ വിഭവങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. നോമ്പ് തുറക്ക് ശേഷമുള്ള ആഘോഷപരിപാടികൾക്ക് ജീവനക്കാർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം കോഫിഷോപ് ഉദ്ഘാടനത്തിനും ആയിരത്തോളം പേർക്ക് നോമ്പ് തുറ നൽകി കൊണ്ടാണ് പൊന്നൂസിന്റെ ചായക്കട പ്രവർത്തനം ആരംഭിച്ചത്.

ചിത്രങ്ങൾ കാണാം :