എട്ടുനോമ്പാചരണവും ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രാദ്ധ പെരുന്നാളും

മസ്കറ്റ് : മസ്ക്കറ്റ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായുള്ള ശുശ്രൂഷകൾ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴു വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിക്കപ്പെടുന്നു.

സെപ്റ്റംബർ 31ന് പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രാദ്ധ പെരുന്നാൾ ആഘോഷിക്കുന്നതോടൊപ്പം സെപ്റ്റംബർ 7 വരെയുളള എല്ലാദിവസങ്ങളിലും വിശുദ്ധ കുർബാനയും പ്രത്യേക വിഷയങ്ങളെ അധികരിച്ചുള്ള പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് പള്ളി വികാരി ഫാ. ഷിജോ ടി സ്കറിയ അറിയിച്ചു.