മലയാളി റിയാദിൽ ആത്മഹത്യ ചെയ്തു

റിയാദ് :കായങ്കുളം മാവേലിക്കര സ്വദേശിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മാവേലിക്കര സ്വദേശി ശ്രീകുമാറിനെയാണ് (48) താമസ സ്ഥലത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയികണ്ടെത്തിയത്.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും