കോഴിക്കോട്: ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ചശേഷം മീതെ റമീസ് വിഗു വയ്ക്കുകയായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസിന്റ ഐ എക്സ് 348 ദുബായി വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴിയും ഇതേ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാൽ കിലോ സ്വർണം നൗഷാദ് തലയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.