ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി  ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാ‍ണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ അബ്ദുല്ലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം.
സമീപത്തു നിന്നു ലഭിച്ച പഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. 3 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഡി‌എൻ‌എ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാകും മൃതദേഹം വിട്ടുനൽകുക. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ കേന്ദ്ര സഹമന്ത്രി വി.മുരളീധരനു നാട്ടിൽ പരാതി നൽകി. പ്രീതയാണ് മോഹൻ റോയിയുടെ ഭാര്യ. മകൾ: സെഞ്ചൽ.