ഒമാനിൽ വിസ വിതരണം നിർത്തിവെച്ച് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് : ഒമാനിൽ പുതിയ വിസനൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു , നേരുത്തേ വിസിറ്റ് വിസകൾ നൽകുന്നത് നിർത്തിയിരുന്നു.ഇപ്പോൾ എല്ലാത്തരം വിസ നൽകുന്ന പ്രവർത്തനങ്ങളും സസ്‌പെൻഡ് ചെയ്യുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ വിസ പുതുക്കൽ, ലൈസെൻസ് പുതുക്കൽ തുടങ്ങിയവക്ക് തടസം ഇല്ല എന്നും ടോക്കൺ എണ്ണം കുറച്ചു നൽകി തിരക്ക് നിയന്ത്രിക്കുന്നുണ്ടന്നും അധികൃതർ വ്യക്തമാക്കി.കൊറോണ പ്രധിരോധ പ്രവർത്തങ്ങളുടെ ഭാഗമായാണ് നടപടി