അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത് അറിയാതെ അബുദാബിയിൽ എത്തിയ ഏതാനും മലയാളികൾക്കു മണിക്കൂറുകൾക്കുശേഷം പ്രവേശനം അനുവദിച്ചു. എന്നാൽ പിന്നീട് വന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്കെല്ലാം തിരിച്ചുപോകേണ്ടിവന്നു.ചൊവ്വ, ബുധൻ ദിവസങ്ങളിൽ എയർ ഇന്ത്യാ എക്സ്പ്രസ്, ഇത്തിഹാദ് വിമാനങ്ങളിൽ തിരുവനന്തപുരം, കൊച്ചി സെക്ടറിൽനിന്ന് എത്തിയവർക്കാണ് ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ പ്രവേശനാനുമതി നൽകിയത്.
യാത്രാ നിയന്ത്രണം അറിയുന്നതിന് മുൻപ് അതതു രാജ്യങ്ങളിൽനിന്നു പുറപ്പെട്ടവരാണെന്നും പ്രവേശനാനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു യാത്രക്കാരും വിവിധ എയർലൈൻ മേധാവികളും എംബസി പ്രതിനിധികളും. തുടർന്ന് നടന്ന ചർച്ചയിലാണ് ചിലർക്കു അനുമതി ലഭിച്ചത്. പിന്നീടെത്തിയ സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് അടുത്ത വിമാനത്തിൽ തിരിച്ചുപോകേണ്ടിവന്നതായും അറിയുന്നു.