ഒമാനിലെ ബുറൈമിയിൽ മലയാളി വെട്ടേറ്റ് മരിച്ചു

സൊഹാർ: ഒമാൻ യു.എ.ഇ അതിർത്തിയിലെ ബുറൈമിയിൽ മലയാളി വെട്ടേറ്റുമരിച്ചു. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത് തലയ്ക്കു വെട്ടേറ്റണ് മരണം. ഇന്നലെ രാത്രി പതിനൊന്നുമണിക്കായിരുന്നു സംഭവം. ഒപ്പം താമസിച്ച പാകിസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടുപേരുമായുള്ള തർക്കത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ആണ് മലയാളിആയ രാജേഷ്ന് വെട്ടേറ്റത് എന്നാണ് പ്രാഥമിക വിവരം,  പോലീസ് കേസെടുത്ത്‌ അനേഷണം ആരംഭിച്ചിട്ടുണ്ട് .