പ്രധാമന്ത്രി മോദിയും HM സുൽത്താൻ ഹൈതം ബിൻ താരിഖും ഫോണിൽ സംസാരിച്ചു

ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ സുൽത്താൻ HM ഹൈതം ബിൻ താരിഖ് അൽ സൈദും ഫോണിൽ ചർച്ച നടത്തി. കോവിട് 19- പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം പിന്തുണ അറിയിച്ചു. കൊറോണ വൈറസിനെ തുടർന്ന് ലോക സമ്പത് വ്യസ്ഥയിലുണ്ടായ ചാഞ്ചാട്ടവും ചർച്ചയിൽ വിഷമായി. ഇന്ത്യക്കാരായ താമസക്കാർക്ക് സുരക്ഷിത്വം ഉറപ്പാക്കുമെന്ന് സുൽത്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി.ലോക്ക് ടൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ഒമാൻ സ്വദേശികളെ തിരികെ എത്തിക്കാൻ സഹായിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് ഒമാനെന്നും മോഡി പറഞ്ഞു.

 

ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറുപ്പ്