മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരണമടഞ്ഞു

ലിവര്‍പൂള്‍: . കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരണമടഞ്ഞത് . മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം സംഭവിച്ചത് . കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു പരേത . 2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയയും മുൻപ് നടത്തിയിരുന്നു . . കഴിഞ്ഞയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി.പി ജോര്‍ജിന്റെയും ഗ്രേസിയുടെയും മകളാണ് അനു. ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുുട്ടികളുണ്ട്