ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരനായ പ്രവാസിമലയാളി മരണപെട്ടു

റിയാദ്: കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ – 33) ആണ് മരണപെട്ടത് .ജിദ്ദ വിമാനത്താവളത്തിലെ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു.ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് അസുഖമുണ്ടായത്. 2015 ലാണ് ജിദ്ദ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: അനഘ (ചേലിയ), മകൻ: വിനായക് (ഒരു വയസ്), സഹോദരി: മഹിഷ വിജീഷ് (മുചുകുന്ന്).