ആകാശ എയർ കുറഞ്ഞ നിരക്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു

ദോഹ: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുക.കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സര്‍വീസ് നടത്തുക.കുവൈറ്റ്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരിൻ്റെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇത് പരമാവധി നാല് മാസങ്ങൾക്കകം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആകാശ എയര്‍ സിഇഒ വിനയ് ദുബായ് പറഞ്ഞു.