പ്രണയ ദിനം……

Article By : Dr.Shemily .P .John

ബഹ്‌റൈൻ : വാലെന്റൈൻസ് ഡേ എന്ന പ്രണയ ദിനത്തിന്റെ ചരിത്രത്തിലേക്ക് ഒരു നോട്ടം ആണ് ഇന്ന്.എത്ര പേർക്കറിയാം വിശുദ്ധ വാലൻന്റൈൻ എന്ന റോമൻ കാതോലിക്ക സഭയുടെ പുണ്യവാനെ ഓർക്കുന്ന ദിവസമാണ് ഫെബ്രുവരി 14 എന്നുള്ളത്?
റോമൻ ചരിത്രത്തിലാണ് തുടക്കം. കുറെ നിഗുഢതകൾ ഉണ്ട് ഈ കഥകള്ക്ക് പിന്നിൽ. കാതോലിക്ക സഭയുടെ ചരിത്രത്തിൽ മൂന്നു വിശുദ്ധൻമറുണ്ട് ഈ പേരിൽ, വാലൻന്റൈൻ അല്ലെങ്കിൽ വാലന്റൈന്സ്, ഈ മൂന്ന് പേരും രക്തസാക്ഷികളും. ഒരു ഇതിഹാസത്തിൽ, വാലൻന്റൈൻ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പാതിരി ആയിട്ടാണ് വിവരിക്കുന്നത്. ക്ലോഡിയസ് രണ്ടാമൻ എന്ന ഭരണാധികാരി, വിവാഹം നിർത്തലാക്കി, അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിൽ, അവിവാഹിതരായ ഭടന്മാരാണ് വീരന്മാരും, സാഹസികരും, കുഞ്ഞുങ്ങളും, ഭാര്യാമാരും ഉള്ളവരെക്കാളും. അതിനിടക്ക് ഒന്ന് പറഞ്ഞോട്ടെ, റോമിൽ എല്ലാ പുരുഷ പൗരന്മാരും നിര്ബന്ധ പടയാളികൾ അന്ന്. ഹിട്ലെരന്റെ സമയത്തെ പോലെ. വാലൻന്റൈൻ എന്ന പള്ളിലച്ചൻ, ഈ ആജ്ഞ അനുസരിക്കാതെ പ്രണയത്തിലുള്ള എല്ലാവരുടെയും വിവാഹം രഹസ്യമായി നടത്തി പോന്നു. ഇതറിഞ്ഞ ചക്രവർത്തി പാതിരിയെ തലവെട്ടി കൊന്നു.
മറ്റൊരു ഇതിഹാസത്തിൽ വിശുദ്ധനായ വാലൻന്റൈൻ ഓഫ് റ്റെർനി എന്ന ബിഷപ്പ് ആണ് കൊല്ലപ്പെട്ടത്, അതും ശിരച്ഛേദം, ക്ലോഡിയസ് രണ്ടാമൻ തന്നെ വില്ലൻ.
മറ്റൊരു ചരിത്രത്തിൽ, വാലൻന്റൈൻ, എന്ന കഥാപുരുഷൻ ജയിലിൽ കിടക്കുന്ന ക്രിസ്ത്യാനികളെ രക്ഷ പെടുത്തി കൊല്ലപ്പെടുന്നു. ഇതിൽ ഏറ്റവും, മനോഹരമായ ഇതിഹാസം, വാലൻന്റൈൻ എന്ന ജയിലിൽ അടക്കപ്പെട്ട ഹീറോ, ചരിത്രത്തിൽ ആദ്യമായി തൻ പ്രണയത്തിൽ ആയ യുവതിക്ക്, അയച്ച സന്ദേശം ആണ്, മിക്കവാറും തന്നെ സന്ദർശിച്ചു കൊണ്ടിരുന്ന ജയിലറുടെ മകൾക്കു. മരിക്കുന്നതിന് മുൻപ്, കത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, “നിന്റെ വാലൻന്റൈൻ’ഇൽ നിന്ന്”.
ഈ കഥകൾ എല്ലാം വ്യത്യസ്തവും, മങ്ങിയതും ആണെങ്കിലും, വാലൻന്റൈൻ എന്ന വാക്ക് പോലെ തന്നെ, സാഹസികനായ, സഹാനുഭൂതി ഉള്ള, ഹീറോ … പ്രണയത്തിന്റെ രക്ഷകനും. മധ്യ കാലഘട്ടത്തിൽ ഒരു പക്ഷെ സ്. വാലൻന്റൈൻ, ഇംഗ്ലണ്ടിലും ഫ്രാൻസിലും ഏറ്റവും പ്രശസ്തനായ വിശുദ്ധൻ ആയി മാറി.
വാലൻന്റൈൻ ആഴ്ചയിൽ ഫെബ്രുവരി 7 മുതൽ 14 വരെ ആഘോഷങ്ങൾ ഉണ്ട്. ആദ്യ ദിവസം റോസിന്റെതു. രണ്ടാമത്തെ ദിവസത്തിൽ ‘ഉദ്ദേശം’, മൂന്നാമത്തെ ദിവസത്തിൽ ചോക്ലേറ്സ് കൊടുക്കണം, നാലാമത്തെ ദിവസം ടെഡി ഡേ, അഞ്ചാം ദിവസമാണ് സത്യം ചെയ്യേണ്ട ദിവസം, പിന്നെ ആലിഗനം, ചുംബനം, അവസാനം വാലൻന്റൈൻ ഡേ.
ഇങ്ങനെ ഉള്ള അന്ധമായ പ്രണയം, നിഷ്കളങ്കമായ അഭിനിവേശം, ജീവൻ കളഞ്ഞുള്ള ആത്മാർത്ഥത, ഇതൊക്കെ സ്വപ്നങ്ങളിലും, കഥകളിലും, പാട്ടുകളിലും മാത്രമേ ഉള്ള എന്നുള്ള തിരിച്ചറിവാണ് ഇന്നത്തെ പ്രണയത്തിന്റെ യാഥാർഥ്യം. ‘ഞാൻ’, ‘സ്വം’, എന്ന പ്രണയത്തിന്റെ virtual reality കിടന്നു അഴുകുന്ന ജീവിതങ്ങൾ. ഇതിൽ ഇച്ചിരി ആശ്വാസം, ചില വേറിട്ട ജീവിതങ്ങൾ കാണുമ്പോഴാണ്. അരക്കു കീഴ്പോട്ടു തളർന്ന കാമുകനെ ചുമലിൽ താങ്ങി നടന്ന പ്രണയിനി, കാമുകന് വേണ്ടി മാത്രം സ്വന്തം ശ്വാസം പോലെ ആരാധിച്ചിരുന്ന പ്രണയിച്ചിരുന്ന കാമുക ദൈവത്തെ ഉപേക്ഷിച്ചു വേറെ മതം സ്വീകരിച്ച പാവം എഴുത്തുകാരി, ട്രാൻസ്‍ജിൻഡർ ആയ കാമുകിയുടെ ആത്മഹത്യയിൽ മനം നൊന്തു സ്വയം മരണം കൈവരിച്ച കാമുകൻ, പ്രശസ്തിയുടെ നിറുകയിൽ നിൽക്കുമ്പോൾ, കാമുകിക്ക് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായ പ്രിയ നടൻ, അങ്ങനെ ഉള്ള കുറെ പേര്. അസൂയ തോന്നുന്ന ജീവിതങ്ങൾ..
ഇവിടെ ഇത്രേ ഉള്ളു. ജീവൻ കളയാനും, റിസ്ക് എടുക്കാനും ഒന്നും ആർക്കും സൗകര്യം ഇല്ല എന്ന തിരിച്ചറിവോടെ ….

 

 

 

 

 

Dr.Shemily Pullattumana John