നമ്മൾ എന്ത് ബോറാണെന്നോ

മനാമ : ലോകത്തിന്റെ മുഴുവൻ കോണിലും പോയി ജോലി ചെയ്യും, പഠിക്കുന്നുണ്ട്, മാസ്റ്റേഴ്സ് , എഞ്ചിനീയർ  ഒക്കെയാ എല്ലാരും. ഇതൊക്കെ ആണെങ്കിലും പൊതുവിൽ വേറെ രാജ്യങ്ങളിലെ നമ്മുടെ പെർഫോമൻസ് മൊത്തത്തിൽ തീരെ പോരാ.
ആദ്യമായിട്ട്, ഏതു ഫ്ലൈറ്റ് ആയിക്കോട്ടെ, ഒരു പക്കാ മല്ലുനെ കാണുമ്പോഴേ അറിയാം, ഒരു ചീപ്പ് ലുക്ക് ഡ്രസ്സ് ആദ്യം. വിമാന താവളങ്ങളിൽ  ഫുഡ് കൌണ്ടർ ഉണ്ട്, ഒരു വെള്ളം   പോലും അഞ്ചു പൈസ കൊടുത്തു വാങ്ങില്ല.
അഥവാ എന്തെങ്കിലും കഴിച്ചാലോ, വളരെ മര്യാദക്ക് ഈ സാൻഡ് വിച് ഒന്ന് ക്ലീൻ ആയിട്ട് ഒരു ടിഷ്യു പേപ്പറിൽ വെച്ച്  പൊതിഞ്ഞു ഒന്ന് കഴിക്കു. പതുക്കെ…

ഫ്ലൈറ്റിൽ, ഒരു ടേക്ക് ഓഫ് എന്ന് കേട്ടാൽ തുടങ്ങും, ‘ക്യാൻ യു ഗിവ് വാട്ടർ’…? അതും വെല്യ മര്യാദയും കൂടാതെ ഗ്രാമറിനും പുല്ലു വിലയാണ് .

ഡ്രിങ്ക്സ് ഉള്ള ഫ്ലൈറ്റ് ആണേ തീർന്നു. എന്തൊരു ആർത്തിയ? എത്ര കിട്ടിയാലും ചോദിച്ചു മേടിച്ചു പിന്നേം പിന്നേം വീശൽ. അതും തൊട്ടു അടുത്ത് സ്ത്രീകളോ, കുട്ടികളോ …ഹൊ …ഹൊ …..

ഇതിന്റെ ഇടക്ക് ഒരു 100 പ്രാവശ്യം പോകും വാഷ് റൂം. കൂർക്കം വലിയോ ഒരു രക്ഷയും ഇല്ല. ഫുഡ് വന്നാൽ പിന്നെ ഒരു അറ്റാക്ക് ആണ്. എന്തൊക്കെ ഫ്രീ കിട്ടിയാലും മേടിച്ചോളും.

മനോഭാവത്തിനാണെങ്കിലോ ഒരു കുറവും ഇല്ല താനും. ആദ്യമായിട്ട്, ഇംഗ്ലീഷിൽ താഴ്മയായി സംസാരിക്കാൻ പഠിക്കേണ്ടി ഇരിക്കുന്നു.

നമ്മൾ വെല്യ അഹങ്കാരത്തോടെ ഉദ്ധഘോഷിക്കും, കേരളത്തിന്റെ ഭാഷ, നമ്മുടെ സംസ്‍കാരം… കുറേ ഉണ്ട് മനോഭാവങ്ങളുടെ പട്ടിക . എനിക്കറിയാവുന്ന ഒത്തിരി ഉയർന്ന വിദ്യാഭ്യാസം ഉള്ള മല്ലൂസ് ഉണ്ട്, ആശയവിനിമയ വൈദഗ്ദ്ധ്യത്തിൽ കഷ്ടപ്പെടുന്നവർ. നാട്ടിൽ ഇംഗ്ലീഷ് പറഞ്ഞാൽ തീർന്നല്ലോ. എന്ന പിന്നെ നാട്ടിൽ ഒരു നല്ല ജോലി കൂടെ അങ്ങ് കൊടുത്തോണം. എത്ര ബ്രില്ലിയൻറ് പ്രാണലിനു അവരുടെ സ്ട്രാറ്റജിക് പ്ലാൻ ഒരു ഇന്റർവ്യൂവിൽ അവതരിപ്പിക്കാതെ ജോലി കിട്ടാതെ പോകുന്നു അറിയാവോ?

മറ്റൊന്ന് വൃത്തിയാണ്. അറബ്‌സ്നെ കുറിച്ച് നമ്മുടെ ഒരു പരദൂഷണം ഉണ്ട്. കുളിച്ചില്ലേലും ഉള്ള പെർഫ്യൂം മൊത്തം അടിക്കുമെന്ന്. ഇവരുടെ ഇടയിൽ നമ്മളെ കുറിച്ചുള്ള അഭിപ്രായം, തുള്ളി വൃത്തി ഇല്ലന്നുള്ളതാണ്. വേറെ രാജ്യക്കാരെ ഗൾഫ് സ്ഥലങ്ങളിൽ മുൻഗണന ചെയ്യാറുണ്ട്, ബ്യൂട്ടി പാർലർ ആൻഡ് ഹോസ്പിറ്റൽസ് , തുടങ്ങിയ അടുത്ത് ഇടപഴകുന്ന ജോലികളിൽ.
ഞാൻ ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ചാണ് ഈ പറയുന്നത്. മാറാനുണ്ട് കേട്ടോ.
കുറെ …സ്നേഹം കൊണ്ടും കരുതൽ കൊണ്ടും പറയുന്നതായി കണക്കാക്കുക.പ്ളീസ് …..

Dr. Shemily.p.John