കുവൈത്ത് എയര്‍വേയ്‌സ് പുതിയ സര്‍വീസുകൾ ആരംഭിക്കുന്നു
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്‍, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...
കുവൈറ്റിൽ ഗാർഹിക പീഡനം അധികാരികളെ അറിയിക്കാതിരുന്നാൽ ശിക്ഷ
കുവൈറ്റ്. 2020 വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഫോറൻസിക് ഡോക്ടർമാർ പരിശോധിച്ച ഗാർഹിക പീഡന കേസുകളിൽ ഭൂരിഭാഗവും ആക്രമണ സംഭവങ്ങൾക്ക് വിധേയരായ സ്ത്രീകളും കുട്ടികളുമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
മുറിവുകളും ചതവുകളും പോലെയുള്ള...
കുവൈറ്റിൽ സഹപ്രവർത്തകൻറെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് സൈനികന്‍ മരിച്ചു
കുവൈറ്റ് സിറ്റി. കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ്...
ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് : ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വിസ...
കുവൈറ്റിൽ വാടക വിപണിയിൽ വർധന
കുവൈറ്റ് സിറ്റി: രാജ്യത്ത് വാടക വിപണിയിൽ വർധന രേഖപ്പെടുത്തുന്നതായി കണക്കുകൾ. കെട്ടിടങ്ങൾക്കും യൂനിറ്റുകൾക്കുമുള്ള പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഗൈഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ അവസാനത്തോടെ കുവൈത്തിലെ...
വ്യാജ കാർ സ്പെയർപാർട്സുകൾ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി
കുവൈറ്റ്. കുവൈറ്റിലെ ഷുവൈക്ക് വ്യവസായിക പ്രദേശത്ത് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാജ കാർ സ്പെയർ പാർട്സുകൾ വൻതോതിൽ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫിൽട്ടറുകളും ഫ്ലേഞ്ചുകളും വില്പനയ്ക്ക് വെച്ചിട്ടുള്ളതായി കണ്ടെത്തി....
കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർ അറസ്റ്റിൽ
കുവൈറ്റ്. കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്. ജനറൽ ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിൽ...
ആട് മേയ്ക്കൽ ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു
കുവൈറ്റ്.കുവൈറ്റിൽ ആട് മേയ്ക്കുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. കുവൈറ്റിലേക്ക് വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരനെ നാലാം...
വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്ത്, പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍
കുവൈറ്റ്.സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ്...
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നടപ്പാതകൾ സൃഷ്ടിക്കാൻ നിർദ്ദേശം
കുവൈറ്റ്. കുവൈറ്റിൽ മുനിസിപ്പാലിറ്റിയുടെ അതിർത്തിക്കുള്ളിൽ റോഡുകളിലും നടപ്പാതകളിലും കാൽനട, സൈക്കിൾ പാതകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി സമർപ്പിച്ചു. ആന്തരികവും പ്രധാനവുമായ റോഡുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ...


















