Sunday, May 19, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കുവൈറ്റില്‍ തീവ്രവാദ ബന്ധമുളള ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

കുവൈറ്റ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യക്കാരന്‍ കുവൈറ്റില്‍ അറസ്റ്റില്‍. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ടിംഗ് നടത്തുന്നതിലും ഇയാള്‍ക്ക്...

കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം

കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...

ഫാമിലി വിസ ലഭിക്കണമെങ്കില്‍ 800 ദിനാര്‍ ശമ്പളം വേണമെന്ന് കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാം​ഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ....

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ

കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു. മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ...

തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ ‘ക്ലീ​ൻ ജ​ലീ​ബ്​’

കു​വൈ​റ്റ് സി​റ്റി: ‘ക്ലീ​ൻ ജ​ലീ​ബ്​’ കാമ്പയിന്റെ ഭാ​ഗ​മാ​യി ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ കൂ​ട്ട പ​രി​ശോ​ധ​നക്ക് സാധ്യത. ഔദ്യോഗികമായി എന്നാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെകിലും,ശ്കതമായ ലേബർ ചെക്കിങ് ഉണ്ടാകുമെന്ന് അറബ് മാധ്യമങ്ങൾ...

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ പോലീസ് പിടികൂടി

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ പോലീസ് പിടികൂടി . ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത് . തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടികൂടിയവരെ ബന്ധപ്പെട്ട...

കുവൈറ്റ്: തൊഴിൽവിസയുള്ളവർ തിരികെ രാജ്യത്തെത്തേണ്ട കാലാവധി ഒക്ടോബർ 31 വരെ

കുവൈറ്റ് : കുവൈറ്റിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുൻപ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ...

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ്

കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ...

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .

കുവൈറ്റ് : അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഇന്നത്തെ തലമുറയിലെ നിരവധി...