യു എഫ് സി ഫുട്‌ബോള്‍ മേള, സെമി ഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച്ച
ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ മേളയുടെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ജൂണ്‍ ഒന്‍പതിന് വെള്ളിയാഴ്ച്ച നടക്കും. കോബാര്‍ റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍...
ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് സൗദിയിലെത്തും
ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം തീര്‍ഥാടകരുമായി ഈ മാസം 21ന്സൗദിയിലെത്തും. ജൂണ്‍ 22 വരെയാണ് വിദേശ തീര്‍ഥാടകരുടെ വരവ് തുടരും. ഓഗസ്റ്റ് രണ്ടോടുകൂടി മുഴുവൻ ഹാജിമാരും സൗദിയിൽ നിന്ന് മടങ്ങും....
വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
ദമ്മാം : വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ഇതനുസരിച്ചു...
“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ
കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8 ( May 12th , Indian Time 8 PM) മണിക്ക് അംബാസിഡർ ശ്രീകുമാർ മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രെസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.
അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി
കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്റൈൻ , ദുബായ് സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കായതിൽ പ്രതിഷേധിച്ച് മദീന ഒ.ഐ സി.സി
മദീന: പുൽവാമയിൽ ഇന്ത്യൻ ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്നത്തെ കാശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട്...
സൗദിയിൽ കുറ്റങ്ങളിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ
സൗദി അറേബ്യ : വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉൾപ്പടെ നിരവധി കുറ്റങ്ങൾക്ക് പിടിയിലായി . രാജ്യത്തെ (നസഹ) അഴിമതി വിരുദ്ധ അതോറിറ്റി ആണ് ഏഴ് മന്ത്രാലയങ്ങളിൽ...
സൗദി കെ.എം.സി.സി ‘ ഹദിയത്തു റഹ്മ ആദ്യ ഗഡു ചെറിയ പെരുന്നാളിന്
ദമ്മാം: കെ.എം.സി.സി എന്ന പ്രവാസി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തന ചരിത്രത്തിൽ ചരിത്രപരമായ ഒരു അദ്ധ്യായം കൂടി എഴുതി ചേർത്ത് കൊണ്ട് ഒരു പുരുഷായുസ്സ് മണലാരണ്യത്തിൽ ചിലവഴിച്ച് നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികൾക്ക് മാസാന്ത...
ദുബായ് ചാപ്റ്റർ പ്രവാസി ലീഗൽ സെൽ ഉത്ഘാടനം ചെയ്തു .
ദുബായ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ്...
ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ ഇഫ്താർ സംഗമവും മമ്മു മാസ്റ്റര്‍ക്ക് യാത്രയപ്പ് പരിപാടിയും സംഘടിപ്പിച്ചു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ (ഡിഫ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമാം പാരഗൺ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ...