ദമാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

2016august11mediaദമാം: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഹബീബ് ഏലംകുളം, മലയാളം ന്യൂസ് (പ്രസിഡന്‍റ്), ചെറിയാന്‍ കിടങ്ങന്നൂര്‍, മംഗളം (വൈസ് പ്രസിഡന്‍റ്), അനില്‍ കുറിച്ചിമുട്ടം, ഏഷ്യാനെറ്റ് ന്യൂസ് (ജനറല്‍ സെക്രട്ടറി), അലി കളത്തിങ്കല്‍, തേജസ് (ജോ. സെക്രട്ടറി), അഷ്റഫ് ആളത്ത്, മിഡിലിസ്റ്റ് ചന്ദ്രിക (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി പി.ടി. അലവി, എം.എം. നയിം, മുജീബ് കളത്തില്‍, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് ഷെരീഫ്, സുബൈര്‍ ഉദിനൂര്‍, മുഹമ്മദ് സുഹൈബ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.അല്‍ കോബാര്‍ ക്ലാസിക് റസ്റ്ററന്‍റില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പി.ടി. അലവി അധ്യക്ഷത വഹിച്ചു. അനില്‍ കുറിച്ചിമുട്ടം വാര്‍ഷിക റിപ്പോര്‍ട്ടും സുബൈര്‍ ഉദിനൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ ദമാം മീഡിയ ഫോറം തുടങ്ങിവച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനും വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നു ലഭിക്കുന്ന പണം സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിനിയോഗിക്കാനും മീഡിയ ഫോറം തീരുമാനിച്ചു.