ക്വിറ്റ് ഇന്ത്യ അനുസ്മരണം – ഐ വൈ സി സി

iycc kittബഹ്‌റൈൻ : ഐ വൈ സി സി ദേശിയ കമ്മീറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികവും ഇന്ത്യൻ കോൺഗ്രസ് ജന്മദിന ആഘോഷവും സംഘടിപ്പിച്ചു , കഴിഞ്ഞ ദിവസം സൽമാനിയ ഗ്രീൻ ക്യാപ്‌സിക്കം റെസ്റ്റാ റ ണ്ടിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി പേര് പങ്കെടുത്തു , ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് ലതീഷ് ഭരതൻ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു മതേതര ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾക്കും ഭീഷണികളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ താത്കാലിക ശക്തിക്ഷയം മൂലം ഉണ്ടായതാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരേ രീതിയിൽ കാണുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ അഡ്വക്കേറ്റ് ഷബീർ അഹമ്മദ് പറഞ്ഞു , ദേശിയ വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി അംഗങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു , ദേശിയ കമ്മീറ്റി ജനറൽ സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജേക്കബ് തേക്കുതോട് , വിൻസു കൂത്ത പള്ളി , യൂ കെ അനിൽകുമാർ , ബിജു മലയിൽ , തോമസ് സൈമൺ . രജി എന്നിവർ സംസാരിച്ചു ,