കഞ്ചാവ് ഉപയോഗിക്കാൻ ജർമനി അനുമതി നൽകും; വിൽപനയ്ക്ക് ലൈസൻസ്

ബർലിൻ ∙ നിയന്ത്രിത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമാനുസൃതമാക്കാൻ ജർമനി നടപടി ആരംഭിച്ചു. ആരോഗ്യമന്ത്രി കാൾ ലോട്ടർബാക് അവതരിപ്പിച്ച രേഖ അനുസരിച്ച് 20–30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയോ, വിതരണം ചെയ്യുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റമല്ലാതാകും. നിയന്ത്രിത വിൽപനയ്ക്ക് കടകൾക്ക് ലൈസൻസ് നൽകും. എന്നു മുതലാണ് ഇത് അനുവദിക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. കഞ്ചാവ് ഉപയോഗിക്കാൻ അനുമതി നൽകുന്ന യൂറോപ്യൻ യൂണിയനിൽ രണ്ടാമത്തെ രാജ്യമാകും ജർമനി. മാൾട്ടയാണ് ആദ്യരാജ്യം. ജർമനി ഉൾപ്പെടെ ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിൽ ചികിത്സയ്ക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുമതിയുണ്ട്.