
സലാല: ഒമാനിലെ സലാലയിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറം 2026ൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ.ഖലീഫ ബിൻ സൽമാൻ പോർട്ടിന് സുസ്ഥിരതാ പ്രവർത്തനങ്ങൾക്കുള്ള സസ്റ്റെയ്‌നബിൾ ഓർഗനൈസേഷൻ അവാർഡ് ലഭിച്ചു. തുറമുഖത്ത് നടപ്പാക്കിയ സൗരോർജ പദ്ധതിയും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരസ്‌കാരത്തിന് പരിഗണിച്ചു.ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ഗതാഗത മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദാഈന് ലീഡിംഗ് വുമൺ ഇൻ മൊബിലിറ്റി അവാർഡും ലഭിച്ചു.ബഹ്‌റൈന്റെ സുസ്ഥിരവും നൂതനവുമായ ഗതാഗത സംവിധാന വികസനത്തിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് ഗതാഗത-ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു.







