തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട. മൂന്ന് കിലോ ഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ ഗ്രാം സ്വര്‍ണം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറില്‍ നിന്നുമാണ് പിടികൂടിയത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.