മസ്കറ്റ് ഗവർണറ്റിലെ പോലീസ് ചെക്‌പോയിന്റ് നിലനിർത്തും

Checkpoint file pic

മസ്​കറ്റ് : മസ്​കത്ത്​ ഗവർണറേറ്റിലെ കൺട്രോൾ,ചെക്ക്​ പോയിൻറുകൾ തുടരും. മത്ര, മസ്​കത്ത്​ വിലായത്തുകളിലും ജലാൻ ബനീ ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് ഐസ്സോലേഷനും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരുമെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. എന്നാൽ വർണറേറ്റുകൾക്കിടയിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്​ഥാപിച്ച ചെക്ക്​പോയിൻറുകൾ ഇന്ന് രാവിലെ ആറു മണി മുതൽ നീക്കം ചെയ്തിട്ടുണ്ട് . സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സുരക്ഷ മുൻനിർത്തി ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരം കുറക്കണമെന്ന്​ ആർ.ഒ.പി എല്ലവരോടും നിർദേശിച്ചു.