ക്ഷേത്ര ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ആദ്യ വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ;വി ശോഭ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് വി ശോഭ.കഴിഞ്ഞ വർഷം‌ ശോഭ വൈസ് പ്രസിഡൻ്റായിരുന്നു.ട്രസ്റ്റിൻ്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതിയാണ് ഇതോടെ ശോഭ ലഭിച്ചിരിക്കുന്നത് . വൈസ് പ്രസിഡന്റായി പി കെ കൃഷ്ണൻ നായരെയും സെക്രട്ടറിയായി കെ ശരത് കുമാറിനെയും ജോയിന്റ് സെക്രട്ടറിയായി അനുമോദ് എ എസിനെയും തിരഞ്ഞെടുത്തു.ട്രഷറർ സ്ഥാനത്തേക്ക് എ ഗീതയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ വർഷത്തെ ഭരണസമിതിയിൽ ചെയർമാൻ ആയിരുന്നു ഗീത. ട്രസ്റ്റിന്റെ ചരിത്രത്തിൽ ചെയർമാൻ സ്ഥാനത്തെത്തുന്ന ആ​ദ്യ വനിതയായിരുന്നു ഗീത. പുതിയ ഭരണസമിതി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.