
മനാമ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് കീഴിൽ വ്യവസ്ഥാപിതമായ പാഠ്യ പദ്ധതികളോടെ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കമാകുന്നു. മോർണിംഗ് ബാച്ചുകൾ ഇന്ന് (04/09/2026 വെള്ളിയാഴ്ച്ച) മുതലും ഈവെനിംഗ് ബാച്ചുകൾ ഈ മാസം 7 തിങ്കളാഴ്ച്ച മുതലും പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവർത്തിക്കുന്ന മദ്രസകൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം മുൻനിർത്തി വിവിധ ഗവർണറേറ്റുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.ഹൂറ റയ്യാൻ മദ്രസ (സെൻട്രൽ / ക്യാപിറ്റൽ ഗവർണറേറ്റ് ) ഹിദ്ദ് അൽ ഹിദായ മദ്രസ്സ ( മുഹറഖ് ഗവർണറേറ്റ്), റഫ അൽ ഹിക് മ മദ്രസ്സ (സതേൺ ഗവർണറേറ്റ്)ഈസ ടൌൺ അൽ ഇഹ്‌സാൻ മദ്രസ്സ (നോർത്തേൺ ഗവർണറേറ്റ്) വിശദവിവരങ്ങൾക്ക് 321 88 662 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.







