പാഴ് വസ്തുക്കളിലെ കരവിരുത് – ബഹ്‌റൈൻ സ്വദേശി യുസഫ്

unnamed (3)ബഹ്‌റിനിൽ അതി പുരാതന കാലം മുതൽക്കെ മറ്റു രാജ്യങ്ങളിലേക്ക് യാത്രക്കായി ഉപയോഗിച്ചുരുന്ന ഒന്നാണ് പായ് കപ്പലുകൾ ,കടൽ മാർഗം യാത്രചെയ്യുന്ന ഇത്തരം യാത്ര വാഹനങ്ങൾ പ്രേത്യേകിച്ചു ബഹ്‌റൈൻ പോലുള്ള ഒരു രാജ്യത്തിന് പ്രത്യേകിച്ച് കച്ചവട സംസകാരത്തെ എടുത്തു കാണിക്കുന്നു,പാഴ് വസ്തുക്കളിൽ നിന്നും പായ് കപ്പലിന്റെ മാതൃക സൃഷ്ടിച്ചു തികച്ചും വ്യത്യസ്തൻ ആകുകയാണ് ഈ ബഹ്‌റൈൻ സ്വദേശി.

unnamed (1) മുപ്പത്തി ഒന്ന് വര്ഷം മുമ്പാണ് ബഹ്‌റൈൻ സ്വദേശിയായ നാല്പതി ഒൻപതു വയസുള്ള അബ്ദുള്ള യുസഫിന്റ്രെ മകനായ നൂർ യുസഫ് പാഴ് വസ്തുകളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമാണം ആരംഭിച്ചത് , പ്രത്യേകിച്ച് ഇ മേഖലയിൽ കാര്യമായ പഠനം നടത്തിയിട്ടിലെങ്കിലും തന്റെ ഭാവനയിൽ വിരിയുന്ന സൃഷ്ടികൾ കര വിരുതിലൂടെ നിര്മിക്കുകയാണ് ഇ ബഹ്‌റൈൻ സ്വദേശി ,ഇവിടെ നിർമാണത്തിന് ഉപയോഗിക്കുന്ന പാഴ് തടികൾ പൂര്ണമായും ബഹ്‌റൈൻ നിന്നും ശേഖരിക്കുന്നവയാണ് , പഴയ കലഖട്ടത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന് ന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പായ് കപ്പലുകളുടെ ചെറിയ മാതൃകകളാണ് ഇവർ ഇവിടെ നിര്മ്മിക്കുന്നത് , പത്തു സെന്റി മീറ്റർ മുതൽ രണ്ടര മീറ്റർ നീളമുള്ള പായ് കപ്പലുകൾ നാലു ദിവസം മുതൽ ഒരു മാസം വരെ സമയം എടുത്താണ് ഇവ നിര്മിക്കുന്നത് ,

unnamedനാലു സ്റ്റെപ്പുകൾ ആയിട്ടാണ് ഒരു മോഡൽ നിര്മിക്കുന്നത് , ജർ ബൂത്ത്‌ , ബീറ്റൽ , കിഷ്നി , ശോവായ , ഷാരൂ , കൊട്ടിയ തുടങ്ങി പായ് കപ്പലുകളുടെ മോടലുകളാണ് ഇ കുടുംബം ഇവിടെ നിര്മിക്കുന്നത് , കൂടാതെ പ്രാചീന കാല ഖട്ടങ്ങളിൽ മലേഷ്യ , ഇന്ത്യ , കുവൈറ്റ്‌ എന്നി രാജ്യങ്ങളിൽ ഉപയോഗത്തിലിരുന്ന മോടലുകളും ഇവരുടെ നിർമാണത്തിൽ വിരിയുന്നുണ്ട് ഇരുപത് ബഹ്‌റൈൻ ദിനാർ മുതൽ രണ്ടായിരം ദിനാർ വരെ വിലയാണ് ഇവർ മോഡൽ അനുസരിച്ച് ഓരോന്നിനും ഈടാക്കുന്നത് , ഫ്രാൻസ് , ഇറ്റലി , ജർമനി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും ആളുകളും പ്രദർശന കമ്പനി കളും ഇവരുടെ സ്ട്രുഷ്ടി വാങ്ങുവാൻ സ്ഥിരമായി ഇവിടെ എത്താറുണ്ട് , ബഹ്രനിലെ ഗലാലിയിൽ വീടിനോടെ ചേർന്ന് ബുനൂഹ് ഫോര് ഹെറി റ്റേജ് എന്ന വർക്ക്‌ ഷോപ്പ് നടത്തുന്ന ഇവർ ഒരു ദിവസം പകുതിയിൽ ഏറെ സമയം ഇതിനായി ചിലവൊഴിക്കുന്നുണ്ട്

unnamed (2)സ്വന്തം വീട് പാഴ് വസ്തുകളുടെ ഒരു ശേഖരം ആക്കിയ നൂർ യുസഫ് ന്റ്റെ പിതാവ് അബ്ദുള്ള യുസഫ് കഴിഞ പതിനഞ്ചു വർഷകാലമായി മകന്റെ ഇ സൃഷ്ടികളിൽ സഹായ ഹസ്തവുമായി രംഗത്തുണ്ട് , മുൻപ് ഇവിടെ ഒരു വലിയ കമ്പനിയിൽ കണക്കു ഉധ്യോഗസ്ഥനയിരുന്ന അദ്ദേഹം ഫോട്ടോഗ്രാഫർ കോണ്‍ ട്രാക്ടർ , തുടങ്ങി നിരവധി മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട് , ചെറിയ കസേരകൾ ചെണ്ടകൾ , ചെറുതും വലുതുമായ വിവിധതരം അലങ്കാര വസ്തുക്കൾ , തുടങ്ങി ഇരുപത്തി അഞ്ചോളം അലങ്കാര വസ്തുക്കൾ പാഴ്‌ വസ്തുകളിൽ നിന്നും ഇവര നിര്മിക്കുന്നുണ്ട്,
മനുഷ്യർ മനസ് വച്ചാൽ അവര്ക്ക് എല്ലാ ജോലികളും ചെയ്യാമെന്നും , പരസ്പര സ്നേഹം ആണ് തനിക്കു ലോകത്തോടെ പറയുവാനുള്ള സന്ദേശം എന്നും , ലോകത്തിൽ ആരും ഒരു കഴിവില്ലാതെ ജനിക്കുന്നില്ലെല്ലും , അതിനു ഉദാഹരണമാണ്‌ ഇ പാഴ് വസ്തുകളിൽ നിന്നും മനോഹര സൃഷ്ടികൾ നിര്മിക്കുന്നതെന്നും അബ്ദുള്ള യുസഫ് പറയുന്നു