ബഹ്റൈൻ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാത്യ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് പ്രഥമ ശ്ലൈഹിക സന്ദർശനത്തിന് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായെ ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഭ വൈദീക ട്രസ്റ്റി റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗ്ഗീസ് അമയിൽ, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, സഭാ വിശ്വാസികൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ ചേർന്ന് സ്വീകരിക്കുന്നു.