കേരളം. കേരളാപോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്ന ശ്രീ മുകുന്ദൻ സാറിന്റെ 25-ം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയ പ്രഥമ ‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സമർപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ മാസം 18-ം തിയതി കൃത്യനിർവഹണത്തിനിടെ വർക്കലയിൽ വെച്ച് മരണപ്പെട്ടു പോയ ശ്രീ. ബാലു എസ്. (സ്പെഷ്യൽ ആംഡ് പോലീസ് -എസ്. എ.പി) അവർകളുടെ ആലപ്പുഴ പുന്നപ്രയിലുള്ള വീട്ടിൽ എത്തി, അശ്വന്ത് മുകുന്ദൻ, കേരളാ പോലീസ്, സെൻസായി വിജയൻ, സൈനിക സ്ക്കൂൾ, കരാട്ടെ, ജിജോമോൻ ജസ്റ്റിൻ, അമീൻമംഗല്യ എന്നിവർ ചേർന്നാണ് മൊമന്റോയും 10001 രൂപയുമടങ്ങുന്ന അവാർഡ് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളെ പൊന്നാടയും അണിയിച്ചു.