രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പോസ്റ്റുകളും നടന്‍ പങ്കുവച്ചിട്ടുട്ടുള്ളത്.ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം എന്നുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിന് മുകളിൽ ‘കാത്തിരിക്കാന്‍ വയ്യ!’ എന്ന തലക്കെട്ടോടെയാണ് ഉണ്ണിമുകുന്ദന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.