പത്തനംതിട്ട: പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍ താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന് ജൂബിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മകന്റെ മദ്യപിച്ചുള്ള ഉപദ്രവത്തിനെതിരെ പിതാവ് ആന്റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. രാവിലെ ഭക്ഷണം നല്കാന് വൈകിയതും പ്രതിയെ പ്രകോപിപ്പിച്ചു. അമ്മയുടെ കിടക്കയ്ക്കാണ് തീയിട്ടത്. പുക ഉയരുന്നത് കണ്ട അയല്ക്കാരാണ്പോലീസിനെയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സെത്തി ഉടന്‍ തീയണച്ചു. വീട്ടിലുണ്ടായിരുന്ന മകനെ കസ്റ്റഡിയില്‍ എടുത്തു.