അന്നക്കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

ത്യശൂർ: കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച് നടൻ ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്.പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണമായും ദുരിതത്തിൽ ആയി.പുതിയ വീടിന്റെ താക്കോൽ തൃശൂർ കുതിരാനിലെ വീട്ടിൽ വച്ച് ഒക്ടോബർ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.