കൊച്ചി;അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു

കൊച്ചി: ആലുവയിൽ അച്ഛൻ വിഷം നൽകിയ പതിനാല് വയസുകാരി മരിച്ചു. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലായതിനെ തുടർന്നാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ് (45) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.ഇതിനെ തുടർന്ന് കുട്ടി ആശുപത്രി ചികിത്സയിൽ കഴിയവെ അന്ന്‌ മരണമടഞ്ഞത്.